Tuesday, December 13, 2016

ഡ്രാക്കുള പിടിക്കപ്പെട്ടു....!!!!!


കാര്‍പ്പാത്തിയന്‍ മലനിരകളില്‍ മഞ്ഞു പെയ്തു തുടങ്ങി...ജോനാഥന്‍ സഞ്ചരിച്ചിരുന്ന വാഹനം പ്രകാശ വേഗം ആര്‍ജിച്ചു....ഇടിക്കിടെ ജോനാഥന്‍ സംശയിച്ചു..
“താന്‍ മുന്‍പേ പോയ വഴികളിലൂടെ തന്നെയല്ലേ പിന്നെയും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്..??”
നീണ്ടു കിടക്കുന്ന വഴികള്‍ അവസാനിച്ചത് ഒരു കോട്ട വാതിലിന് മുന്‍പിലാണ്...അയാളെ കോട്ടയ്ക്കു മുന്‍പില്‍ ഇറക്കി വിട്ട് വണ്ടിക്കാരന്‍ മറ്റൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ വണ്ടിയോടിച്ചു പോയി... ആ രാത്രിയില്‍ അയാള്‍ കോട്ടക്കുമുന്പില്‍ ഒറ്റയ്ക്കായി...ഓര്‍ക്കുന്തോറും ഭയം തോന്നാതിരുന്നില്ല... കോട്ടയുടെ വാതിലില്‍ ഒന്ന് രണ്ട് തവണ മുട്ടിയപ്പോള്‍ തുരുമ്പിച്ച ആ വാതില്‍ വലിയൊരു അലര്‍ച്ചയോടെ തുറക്കപെട്ടു...അയാള്‍ക്കുമുന്പിലെക്ക് ബലിഷ്ടമായ രണ്ട് കൈകള്‍ നീണ്ടു വന്നു ഹസ്തദാനം ചെയ്തു... ആ കൈകളില്‍ ഒരു തണുപ്പുണ്ടായിരുന്നു...തന്നെ ഇവിടെ കൊണ്ടുവന്നിറക്കിയ വണ്ടിക്കാരന്റെ കൈകളിലും ഉണ്ടായിരുന്നു ഇതേ തണുപ്പ്...!!!!!!
1870ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള എന്നനോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്.. ആരായിരുന്നു ഡ്രാക്കുള......വെറുമൊരു സത്വമായിരുന്നോ????
നോവല്‍ സഞ്ചരിക്കുന്നത് സത്യത്തില്‍ വ്ലാഡ~ ഡ്രാക്കുള എന്നാ യഥാര്‍ത്ഥ പ്രഭുവിന്റെ ജീവിതവുമായി സാമ്യപ്പെടുത്തികൊണ്ടാണ്...
അത്യന്തം നാടകീയമായിയാണ് ബ്രോംസ്റ്റോക്കര്‍ ഡ്രാക്കുള എന്നാ കഥാപാത്രത്തിനെ വരച്ചിട്ടതെങ്കിലും, ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് യഥാര്‍ത്ഥ ഡ്രാക്കുള കഥയെ വെല്ലുന്ന ഏകാധിപതി ആയിരുന്നു എന്നാണ്... അയാളെ ഒരു ഭീകര സത്വമായി തന്നെയാണ് നാട്ടുകാരും അയാളുടെ പ്രജകളും കണ്ടിരുന്നത്... ചുവന്ന പല്ലുകളും, ക്രൂരത നിറഞ്ഞ ചുവന്ന കണ്ണുകളും അയാള്‍ ഒരു രക്തരക്ഷസ്സാണ് എന്ന്‍ നാട്ടുക്കാരെ ധരിപ്പിച്ചു പോന്നു... പകല്‍ വെളിച്ചത്തില്‍ പുറത്തിറങ്ങാത്ത, ചോരകുടിക്കുന്ന പോല്‍ ചുവന്ന ചുണ്ടുകളുമായി ജീവിച്ച പ്രഭുവിനെ കുറിച്ച് പരക്കാന്‍ കഥ വേറെന്തു വേണം..
നോവല്‍ ഇറങ്ങിയ ശേഷം അന്വേഷണങ്ങള്‍ നീണ്ടു, ഡ്രാക്കുള പ്രഭുവിലെക്ക്.... അയാള്‍ യഥാര്‍ത്ഥത്തില്‍ രക്തരക്ഷസ്സായിരുന്നോ?? ഭീകര സത്വമായിരുന്നോ എന്ന് അന്വേഷിക്കാന്‍ ഒരു പാട് പേര്‍ മുന്നോട്ടു വന്നു... ഡ്രാക്കുള കഥക്ക് പുതിയ ഭാഷ്യങ്ങള്‍ രചിക്കപെട്ടു...
എന്നാല്‍ പിന്നെയും പ്രഭുവിനെകുറിച്ചുള്ള രഹസ്യം നിഗൂഡമായി തന്നെ തുടര്‍ന്നു...വര്‍ഷങ്ങള്‍ക്കു ശേഷം കഥയിറങ്ങി സത്യം പറഞ്ഞാല്‍ ഒരു നൂറ്റാണ്ടിനു ശേഷമാണ് രഹസ്യം തിരിച്ചറിയുന്നത്..
ഡ്രാക്കുള പ്രഭുവിന് ഒരു അപൂര്‍വ്വ അസുഖമായിരുന്നു...
രോഗത്തിന്റെ പേര്..
പോര്ഫൈറിയ ക്യൂട്ടെനിയ ടാര്ട (Porphyria Cutanea Tarda)
ജനിതകമായ ഈ രോഗം പ്രഭുവിന്റെ മുന്‍ തലമുറയ്ക്കും ഉണ്ടായിരുന്നു.ഹീമോഗ്ലോബിന്‍ എന്നാ രക്തത്തിന് നിറം നല്‍കുന്ന പദാര്‍ത്ഥം ഉത്പാടിപ്പിക്കുന്നിടത്തുണ്ടാകുന്ന വ്യതിയാനം മൂലമാണ് ഈ രോഗം ഉണ്ടാവുന്നത്...ചിലരില്‍ ചുവന്ന നിറം പല്ലുകളിലും കാണാറുണ്ട്... വെളിച്ചത്തോടുള്ള അലര്‍ജിയാണ് മറ്റൊരു സവിശേഷത(Photosensitivity)..അത് കൊണ്ടുതന്നെ പ്രഭു പകല്‍ വെളിച്ച്ചതിലെക്കിരങ്ങിയിരുന്നില്ല...
കഥകള്‍ ഇവിടെ തീരുന്നില്ല.....
കഥകള്‍ അറിയാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കുമുന്പില്‍, നിഗൂടതയുടെ മൂടുപടം അഴിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമുന്പില്‍, അന്വേഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്‍പില്‍ കാലം ഒരായിരം കഥകള്‍ തന്നു വിടും.....

‘കഥയമമ കഥയമമ കഥകളധിസാഗരം...!!!!’


0 comments:

Post a Comment