Monday, December 19, 2016

ഹോര്‍ത്തൂസ് മലബാരിക്കൂസും ഇട്ടി അച്ചുതന്‍ വൈദ്യരും

ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ??
ഇല്ലെങ്കില്‍ നിങ്ങള്‍ കേള്‍ക്കെണ്ടാതാണ്..
ബോട്ടണി അഥവാ സസ്യ ശാസ്ത്രത്തിനു അടിത്തറ നല്‍കിയ കാള്‍ലിനെയസിനെക്കുരിച്ചെല്ലാം നമ്മള്‍ പഠിച്ചിട്ടുണ്ട്..എന്നാല്‍ മലബാറിലെ സസ്യങ്ങളെ കുറിച്ച് അടിസ്ഥാനപരമായ വിവരങ്ങള്‍ നല്‍കി അക്കാലത്തെ ഏറ്റവും വലിയ സസ്യ ഡയരക്ടരി ആയ ഹോര്‍ത്തൂസ് മലബാറിക്കൂസ് ഉണ്ടാക്കാന്‍ സഹായിച്ച “ഇട്ടി അച്ചുതന്‍’’ എന്ന മലയാളി വൈദ്യനെ കുറിച്ച് നമ്മളാരും കേട്ടിരിക്കാന്‍ ഇടയില്ല...
മലബാറിലെ സസ്യങ്ങളെയെല്ലാം അടയാളപ്പെടുത്താനുള്ള "ഹോർത്തൂസ് മലബാറിക്കൂസ്" എന്ന ഈ ബൃഹത്ത് പദ്ധതിക്ക് തുടക്കമിട്ടത് അക്കാലത്തെ മലബാർ ഗവർണർ ആയിരുന്ന ഡച്ച് സായിപ്പ് ഹെൻഡ്രിക്ക് വാൻ റീഡി ആയിരുന്നു..12 വാള്യങ്ങളിലായി ഓരോന്നിലും 500 പേജുമായി മലബാറിലെ 742 ചെടികളെ പരിചയപ്പെടുത്തുന്ന ഈ കൃതിക്ക് എല്ലാവിധ സഹായവും നൽകിയത് അന്നത്തെ കൊച്ചി രാജാവായിരുന്നു..അന്നത്തെ മലബാർ രാജ്യത്തെ പലയിടങ്ങളിൽ നിന്നായി സസ്യങ്ങളെ കൊച്ചിയിലെത്തിച്ചത് അച്യുതൻ വൈദ്യനും അദ്ദേഹത്തിന്റെ സംഘവുമായിരുന്നു..ഇറ്റാലിയൻ വൈദികനായിരുന്ന ഫാ:മാത്യൂസ് അവയെ കൃത്യതയോടെ വരച്ചെടുക്കുകയും ഇമ്മാനുവേൽ കാർമേരിയോ മലയാളത്തിലെഴുതിയ ആദ്യ വിവരണത്തെ പോർത്തുഗീസിലേക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്തു.
വാൻ റീഡിയുടെ അച്ഛൻ നെതർലാൻഡിലെ ഒരു ഫോറസ്ററ് ഓഫീസറായിരുന്നു..അതുകൊണ്ടുതന്നെ പ്രകൃതിയെ താൻ എന്നും അടുത്തറിയാൻ ശ്രമിച്ചിരുന്നു എന്ന് വാൻറീഡി പറയുന്നു..കൂടാതെ യൂറോപ്പിൽ നിന്നും തങ്ങളുടെ കമ്പനിക്ക് വേണ്ടി എത്തിക്കുന്ന മരുന്നുകൾ പലതും മലബാറിൽ നിന്നും അറേബ്യാ വഴി കയറ്റി അയക്കപെട്ടു തങ്ങളുടെ നാട്ടിലെത്തുന്ന ഔഷധ സസ്യങ്ങളിൽ നിന്നും ഉണ്ടാക്കുന്നവ ആണെന്ന അറിവുകൂടി ഈ സസ്യങ്ങളെ കുറിച്ചുള്ള സകല വിവരങ്ങളും ശേഖരിക്കാൻ റീഡി യെ സ്വാധീനിച്ചിരുന്നു..
അങ്ങനെയാണ് രാജീവിന്റെ ശുപാര്ശയോട് കൂടി റീഡി ഇട്ടി അച്യുതൻ വൈദ്യരെ കണ്ടുമുട്ടുന്നത്...
കാരപ്പുറത്തെ ഒരു ഈഴവ കുടുമ്പത്തിൽ ജനിച്ച അദ്ദേഹത്തിൻറെ വൈദ്യ പാരമ്പര്യം തലമുറകളായി പകർന്നു ലഭിച്ചതായിരുന്നു. അക്കാലത്ത് അവിടത്തെ ഏറ്റവും പ്രസിദ്ധനായ വൈദ്യരായിരുന്നു അദ്ദേഹം..
വൈദ്യരെ കുറിച്ച് രസകരമായ ഒരു കഥയുണ്ട് ..
കൊണ്ടുവന്ന ചെടികളിൽ ഒന്ന് ഏതാണെന്ന് റീഡി ചോദിച്ചപ്പോൾ അത് അദ്ദേഹത്തിന് ഏതാണെന്നു അന്നേരം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം തന്റെ ശിഷ്യനോട് അത് "എന്താടാ?" എന്ന് ചോദിക്കുകയും ചെയ്തത്രേ..
ഇത് തെറ്റിദ്ധരിച്ച റീഡി ആ സസ്യത്തിന് "എന്താടാ" എന്ന് നാമകരണം ചെയ്യുകയും ചെയ്തു, ഇപ്പോഴും അങ്ങനെ ഒരു ചെടിയുണ്ട് ..
മലയാളത്തിലെന്നു വിശ്വസിക്കപ്പെടുന്ന ഒരു ബൊട്ടാണിക്കൽ നെയിമോട് കൂടി..!!!!
Entada rheedi
എന്നാണു ചെടിയുടെ പേര്...!!!
ഹോർത്തൂസ് മലബാറിക്കൂസിനു ശേഷം ഇട്ടി അച്ചുതൻ വൈദ്യർക്ക് എന്ത് സംഭവിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തുന്നില്ല...തലമുറകളായി തനിക്ക് കൈ മാറി കിട്ടിയ താളിയോല ഗ്രന്ഥങ്ങളെല്ലാം ഒരു കുട്ടയിലാക്കി തന്റെ വീടിനു സമീപത്തെ ഒരു കൊങ്കണി ബ്രഹ്മണനെ ഏൽപിച്ചുവെന്നും..അയാൾ ഒരു ദീർഘ യാത്രക്ക് പുറപ്പെട്ടു പോയെന്നും പറയപ്പെടുന്നു..ഡച്ചുകാർ അദ്ദേഹത്തെ നെതർ ലണ്ടിലേക്ക് കൊണ്ടുപോയി എന്നാണു അദ്ദേഹത്തിന്റെ ഗ്രാമത്തിൽ പ്രചരിച്ച കഥ...ഏതായാലും പിന്നീട് വൈദ്യന്മാരൊന്നുമില്ലാതെ തലമുറകളിൽ എന്നോ അമൂല്യമായ ആ താളിയോല ഗ്രന്ഥങ്ങൾ നശിപ്പിക്കപ്പെട്ടു...കാലയവനികക്കുകളിൽ പറയപ്പെടാത്ത ചരിത്രങ്ങളിൽ ഒന്നായി ഇട്ടി അച്ചുതൻ മാറുകയും ചെയ്തു..
പിൽകാലത്ത് ആധുനിക സസ്യശാസ്ത്രത്തിന്റെ ആധാര ശിലയായ കാൾ ലിനേയസ് പോലും ഇട്ടി അച്ചുതൻ ഹോർത്തൂസ് മലബാറിക്കൂസിൽ പ്രയോഗിച്ച തരാം തിരിക്കൽ രീതിയാണ് ഉപയോഗിച്ചതും!!!...തന്റെ നാടും നാട്ടുകാരും തന്നെ മറന്നെങ്കിലും കാൾ ലുഡ്വിഗ് ബ്ലൂം എന്ന ബോട്ടണിസ്റ് ഇട്ടി അച്ചുതൻ വൈദ്യരുടെ സ്മരണാർത്ഥം ഒരു ബൊട്ടാണിക്കൽ ഫാമിലിക്ക് തന്നെ അദ്ദേഹത്തിന്റെ പേര് നൽകി..അതാണ്..
Family : Achudemia
ആയുർവേദവും താളിയോലകളും പണമുണ്ടാക്കാനുള്ള ഉപാധികളായി മാറുന്ന ഇക്കാലത്ത് , ആയുർവേദത്തിന്റെ പേര് പറഞ്ഞു ലൈംഗികത വിൽക്കുന്ന മസാജിങ് സെന്ററുകൾ നിലനിൽക്കുന്ന ഇക്കാലത്ത്, ഇട്ടി വൈദ്യരെ നമ്മൾ മറക്കുക തന്നെ ചെയ്യും..കാലത്തിന്റെ ഇരുണ്ട ഇടനാഴികളിൽ എവിടെയെങ്കിലും ഈ ചരിത്രവും ചിതലരിക്കട്ടെ...




Wednesday, December 14, 2016

ഓണ്‍ടൈന്‍റെ ശാപം..

ഫ്രെടരിച്ച് ഡി ല മോട്ടേ എഴുതിയ ഫ്രഞ്ച് നാടോടി കഥകളിലെ കഥാപാത്രമാണ് ഓണ്‍ടൈന്‍ എന്നാ മത്സ്യ കന്യക. അതിസുന്ദരിയായ ഓണ്‍ടൈന്‍ ഒരിക്കല്‍ ഒരു യുവാവിനെ ഇഷ്ടപ്പെടാന്‍ ഇടയായി...പലെമോന്‍ എന്നായിരുന്നു അയാളുടെ പേര്..എന്നും  തന്റെ സ്ഥിര സവാരികളില്‍ തന്നെ നോക്കി മന്ദഹസ്സിക്കുന്ന പലെമോനെ ഓണ്‍ടൈന്‍ ഒരുപാട് ഇഷ്ടപ്പെട്ടു..അവളുടെ സൗന്ദര്യത്തില്‍ പലെമോനും ആകൃഷ്ടനായി... പതിയെ അവര്‍ പ്രണയിച്ചു തുടങ്ങി..താനുമായി വിവാഹമുറപ്പിച്ചിരുന്ന ബര്‍ത്ത എന്ന യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പലെമോന്‍ ഓണ്‍ടൈനെ താനുമായുള്ള വിവാഹത്തിനു നിര്‍ബന്ധിക്കുകയും സമ്മതിപ്പിക്കുകയും ചെയ്തു..
വിവാഹ സമയത്ത്  പലെമോന്‍ ആണയിട്ടു..."എന്‍റെ ഓരോ ജീവ ശ്വാസവും നിന്നോടുള്ള എന്റെ പ്രണയത്തിന്‍റെ ,വിശ്വാസത്തിന്‍റെ പ്രതിജ്ഞയായിരിക്കും..!"

വിവാഹം കഴിഞ്ഞു ഒരു വര്‍ഷത്തിനകം അവര്‍ക്കൊരു കുഞ്ഞു ജനിച്ചു..അന്നേരം തൊട്ടു അവളുടെ സൗന്ദര്യം പതിയെ മങ്ങാന്‍ തുടങ്ങി..

അനശ്വരയായ ഏതൊരു മത്സ്യ കന്യകയും ഒരിക്കല്‍ ഒരു മനുഷ്യനെ വിവാഹം കഴിക്കുകയോ കുഞ്ഞുങ്ങലുണ്ടാവുകയോ ചെയ്‌താല്‍ അവള്‍ നശ്വരയാവും ..ഏതൊരു മനുഷ്യസ്ത്രീയെയും പോലെ കാലം അവളുടെ തൊലിയിലും ചുളിവുകള്‍ വീഴ്ത്തും കറുത്ത മുടിയിഴകള്‍ പതിയെ നരയുടെ വെള്ള പുത്യ്ക്കും...

യൌവനത്തിന്‍റെ ചുരുച്ചുരുക്കും സൗന്ദര്യവും ഓണ്‍ടൈന് നഷ്ടപ്പെട്ടു തുടങ്ങി....അന്നേരം തന്‍റെ കണ്ണുകള്‍ക്ക് ആനന്ദമായിരുന്ന ആ പഴയ ഓണ്‍ടൈനെ പലെമോന്റെ കണ്ണുകള്‍ തിരഞ്ഞുകൊണ്ടെയിരുന്നു...

ഒരിക്കല്‍ ഒരു പകല്‍ പുറത്തിറങ്ങി തോട്ടത്തിലൂടെ നടക്കും നേരം തനിക്കു പരിചിതമായ പലെമോന്റെ ആ കൂര്‍ക്കം വലി ഓണ്‍ടൈന്‍ കേട്ടു...കുതിരാലയത്തിനുള്ളിലാണ് ആ കൂര്‍ക്കം വലി മുഴങ്ങി കൊണ്ടിരുന്നത്...അവിടേക്ക് ഓണ്‍ടൈന്‍  കടന്നു ചെല്ലുമ്പോള്‍ കണ്ട കാഴ്ച്ച അവളുടെ ഹൃദയത്തെ ഉലച്ചു..തന്റെ പ്രിയ ഭര്‍ത്താവ് അതാ അയാളുടെ പഴയ പ്രതിശ്രുത വധുവാകേണ്ടിയിരുന്ന ബെര്‍ത്തയോടോത്തു ശയിക്കുന്നു... താന്‍ തന്‍റെ അമരത്വം നഷ്ടപ്പെടുത്തിയത് ഈ വൃത്തികെട്ടവന് വേണ്ടിയായിരുന്നോ എന്ന് ഒരു വേള ഓണ്‍ടൈന്‍  ആലോചിച്ചു..അവള്‍ കോപാകുലയായി..
അവള്‍ ശപിച്ചു..
"നീ നിന്റെ ഓരോ ജീവശ്വാസവും എന്‍റെ പ്രണയവും വിശ്വാസവുമായി പ്രതിജ്ഞ എടുത്തു...എപ്പോള്‍ നീ ഉണര്‍ന്നിരിക്കുന്നുവോ  അപ്പോള്‍ മാത്രം നീ ശ്വസിക്കുക.. ഉറക്കത്തിലേക്ക് നീ കൂപ്പുകുത്തുംപോള്‍ നിന്റെ ശ്വാസം പോലും നിന്നെ കൈവിടും.."

പലെമോന്‍ പിന്നീടു ഉറങ്ങിയിട്ടില്ല...
ഉറങ്ങുമ്പോള്‍ അയാള്‍ ശ്വസിക്കാന്‍ മറക്കുകയും...ഉണരുകയും ചെയ്യും..

ഇത് ഒരു കെട്ടുകഥയോ മിത്തോ ആകാം...
പക്ഷെ ആധുനിക വൈദ്യ ശാസ്ത്രത്തില്‍ ഇത് പോലെ ഒരു രോഗമുണ്ട്.. central hypoventilation syndrome (CHS) എന്ന് ഇത് അറിയപ്പെടുന്നു..ondine's curse എന്ന  ചെല്ലപ്പെരുമുണ്ട്...പരിച്ചരിച്ചില്ലെങ്കില്‍ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗം..2008 വരെ അറിയപ്പെടുന്ന 1000 കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ..
ജനിതകമായാണ് ഈ രോഗം കണ്ടുവരുന്നത്..അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ വാഹനാപകടത്തിനു ശേഷമോ, stroke ന് ശേഷമോ ഇത് കണ്ടുവരാറുണ്ട്..

ഈ കഥയുമായി ബന്ധപെട്ടു ഒരുപാട് നാടകങ്ങളും ഓപറ കളും ഉണ്ടായിട്ടുണ്ട്...ഈ രോഗം ബാധിച്ച ഒരു കുഞ്ഞിന്റെ ജീവിതത്തെ ചുറ്റി പറ്റിയാണ്  2013ലെ ഓസ്കാര്‍ നോമിനേഷന്‍ നേടിയ ഡോക്കുമെന്റാരി  "our curse" എടുത്തിട്ടുള്ളത്..


Tuesday, December 13, 2016

ഡ്രാക്കുള പിടിക്കപ്പെട്ടു....!!!!!


കാര്‍പ്പാത്തിയന്‍ മലനിരകളില്‍ മഞ്ഞു പെയ്തു തുടങ്ങി...ജോനാഥന്‍ സഞ്ചരിച്ചിരുന്ന വാഹനം പ്രകാശ വേഗം ആര്‍ജിച്ചു....ഇടിക്കിടെ ജോനാഥന്‍ സംശയിച്ചു..
“താന്‍ മുന്‍പേ പോയ വഴികളിലൂടെ തന്നെയല്ലേ പിന്നെയും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്..??”
നീണ്ടു കിടക്കുന്ന വഴികള്‍ അവസാനിച്ചത് ഒരു കോട്ട വാതിലിന് മുന്‍പിലാണ്...അയാളെ കോട്ടയ്ക്കു മുന്‍പില്‍ ഇറക്കി വിട്ട് വണ്ടിക്കാരന്‍ മറ്റൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ വണ്ടിയോടിച്ചു പോയി... ആ രാത്രിയില്‍ അയാള്‍ കോട്ടക്കുമുന്പില്‍ ഒറ്റയ്ക്കായി...ഓര്‍ക്കുന്തോറും ഭയം തോന്നാതിരുന്നില്ല... കോട്ടയുടെ വാതിലില്‍ ഒന്ന് രണ്ട് തവണ മുട്ടിയപ്പോള്‍ തുരുമ്പിച്ച ആ വാതില്‍ വലിയൊരു അലര്‍ച്ചയോടെ തുറക്കപെട്ടു...അയാള്‍ക്കുമുന്പിലെക്ക് ബലിഷ്ടമായ രണ്ട് കൈകള്‍ നീണ്ടു വന്നു ഹസ്തദാനം ചെയ്തു... ആ കൈകളില്‍ ഒരു തണുപ്പുണ്ടായിരുന്നു...തന്നെ ഇവിടെ കൊണ്ടുവന്നിറക്കിയ വണ്ടിക്കാരന്റെ കൈകളിലും ഉണ്ടായിരുന്നു ഇതേ തണുപ്പ്...!!!!!!
1870ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള എന്നനോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്.. ആരായിരുന്നു ഡ്രാക്കുള......വെറുമൊരു സത്വമായിരുന്നോ????
നോവല്‍ സഞ്ചരിക്കുന്നത് സത്യത്തില്‍ വ്ലാഡ~ ഡ്രാക്കുള എന്നാ യഥാര്‍ത്ഥ പ്രഭുവിന്റെ ജീവിതവുമായി സാമ്യപ്പെടുത്തികൊണ്ടാണ്...
അത്യന്തം നാടകീയമായിയാണ് ബ്രോംസ്റ്റോക്കര്‍ ഡ്രാക്കുള എന്നാ കഥാപാത്രത്തിനെ വരച്ചിട്ടതെങ്കിലും, ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് യഥാര്‍ത്ഥ ഡ്രാക്കുള കഥയെ വെല്ലുന്ന ഏകാധിപതി ആയിരുന്നു എന്നാണ്... അയാളെ ഒരു ഭീകര സത്വമായി തന്നെയാണ് നാട്ടുകാരും അയാളുടെ പ്രജകളും കണ്ടിരുന്നത്... ചുവന്ന പല്ലുകളും, ക്രൂരത നിറഞ്ഞ ചുവന്ന കണ്ണുകളും അയാള്‍ ഒരു രക്തരക്ഷസ്സാണ് എന്ന്‍ നാട്ടുക്കാരെ ധരിപ്പിച്ചു പോന്നു... പകല്‍ വെളിച്ചത്തില്‍ പുറത്തിറങ്ങാത്ത, ചോരകുടിക്കുന്ന പോല്‍ ചുവന്ന ചുണ്ടുകളുമായി ജീവിച്ച പ്രഭുവിനെ കുറിച്ച് പരക്കാന്‍ കഥ വേറെന്തു വേണം..
നോവല്‍ ഇറങ്ങിയ ശേഷം അന്വേഷണങ്ങള്‍ നീണ്ടു, ഡ്രാക്കുള പ്രഭുവിലെക്ക്.... അയാള്‍ യഥാര്‍ത്ഥത്തില്‍ രക്തരക്ഷസ്സായിരുന്നോ?? ഭീകര സത്വമായിരുന്നോ എന്ന് അന്വേഷിക്കാന്‍ ഒരു പാട് പേര്‍ മുന്നോട്ടു വന്നു... ഡ്രാക്കുള കഥക്ക് പുതിയ ഭാഷ്യങ്ങള്‍ രചിക്കപെട്ടു...
എന്നാല്‍ പിന്നെയും പ്രഭുവിനെകുറിച്ചുള്ള രഹസ്യം നിഗൂഡമായി തന്നെ തുടര്‍ന്നു...വര്‍ഷങ്ങള്‍ക്കു ശേഷം കഥയിറങ്ങി സത്യം പറഞ്ഞാല്‍ ഒരു നൂറ്റാണ്ടിനു ശേഷമാണ് രഹസ്യം തിരിച്ചറിയുന്നത്..
ഡ്രാക്കുള പ്രഭുവിന് ഒരു അപൂര്‍വ്വ അസുഖമായിരുന്നു...
രോഗത്തിന്റെ പേര്..
പോര്ഫൈറിയ ക്യൂട്ടെനിയ ടാര്ട (Porphyria Cutanea Tarda)
ജനിതകമായ ഈ രോഗം പ്രഭുവിന്റെ മുന്‍ തലമുറയ്ക്കും ഉണ്ടായിരുന്നു.ഹീമോഗ്ലോബിന്‍ എന്നാ രക്തത്തിന് നിറം നല്‍കുന്ന പദാര്‍ത്ഥം ഉത്പാടിപ്പിക്കുന്നിടത്തുണ്ടാകുന്ന വ്യതിയാനം മൂലമാണ് ഈ രോഗം ഉണ്ടാവുന്നത്...ചിലരില്‍ ചുവന്ന നിറം പല്ലുകളിലും കാണാറുണ്ട്... വെളിച്ചത്തോടുള്ള അലര്‍ജിയാണ് മറ്റൊരു സവിശേഷത(Photosensitivity)..അത് കൊണ്ടുതന്നെ പ്രഭു പകല്‍ വെളിച്ച്ചതിലെക്കിരങ്ങിയിരുന്നില്ല...
കഥകള്‍ ഇവിടെ തീരുന്നില്ല.....
കഥകള്‍ അറിയാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കുമുന്പില്‍, നിഗൂടതയുടെ മൂടുപടം അഴിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമുന്പില്‍, അന്വേഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്‍പില്‍ കാലം ഒരായിരം കഥകള്‍ തന്നു വിടും.....

‘കഥയമമ കഥയമമ കഥകളധിസാഗരം...!!!!’


മരണത്തിന്റെ മാലാഖ..


മെഡിക്കല്‍ ടെക്സ്റ്റുകളില്‍ പല വിചിത്രമായ വസ്തുതകളും..  പലപ്പോഴും കാണാറുണ്ട്, ഉദാ: മനുഷ്യ ശരീരത്തിന് നിലനില്‍ക്കാന്‍ സാധിക്കുന്ന പരമാവധി താപനില, മനുഷ്യ ശരീരത്തില്‍ പല ദൂരത്തുനിന്നുള്ള  ബുള്ളറ്റുകളും മറ്റുമുണ്ടാക്കുന്ന മുറിവിന്റെ നീളം, അവയുടെ വീതി, അവയുടെ ആഴം..എല്ലാം കിരുകൃത്യമായി അണുവിട പിഴയ്ക്കാതെ ടെക്സ്റ്റുകളില്‍ നമുക്ക് കാണാവുന്നതാണ്..
എന്നാല്‍ ഈ വിവരങ്ങളെല്ലാം ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോന്നു അറിയില്ല...ഈ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ശാസ്ത്രീയമായി അത് മനുഷ്യ ശരീരത്തില്‍ പരീക്ഷിച്ചിരിക്കണം... അങ്ങനെയെങ്കില്‍ അത് എന്നാവും...ആരായിരിക്കും ചെയ്തത്???
ഉത്തരം കണ്ടുപിടിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ പിറകിലേക്ക് പോകണം...
ഒന്നും രണ്ടും വര്‍ഷങ്ങളല്ല....അഞ്ചു പതിറ്റാണ്ടുകള്‍...!!!!!
വര്‍ഷം 1944
കഥ നടക്കുന്നത് ജര്‍മനിയിലാണ്... ഹിറ്റ്ലര്‍ ജര്‍മനി ഭരിക്കുന്ന കാലം...യഹൂദരേ ഒന്നടങ്കം കൊന്നോടുക്കിയിരുന്ന കാലം....കോണ്‍സന്ട്രെഷന്‍ ക്യാമ്പുകളില്‍ വച്ച് വെടിവച്ചും ഗ്യാസ് ചേംബറില്‍ ശ്വാസം മുട്ടിച്ചും കുറെയേറെ മനുഷ്യരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കിയ നേരം...
ഒസ്വിച്ചിലെ കോണ്‍സന്ട്രെഷന്‍ ക്യാമ്പിലാണ് കഥയുടെ ആരംഭം... അവിടെയായിരുന്നു മരണത്തിന്റെ മാലാഖ (Angel of Death) ജീവിച്ച് പോന്നത്..
മരണത്തിന്റെ മാലാഖ എന്ന് ചുരുക്കപ്പേരിട്ട് വിളിക്കപെടുന്ന ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ ആ ഡോക്ടരുടെ പേര് ജോസഫ്‌ മെന്‍ഗേല്‍
മ്യൂനിച്ച് യൂണിവേര്സിറ്റിയില്‍ നിന്നും മെഡിസിനില്‍ ബിരുദമെടുത്ത ശേഷമാണ് മേന്ഗേല്‍ 1937ല്‍ നാസി പാര്ട്ടിയില്‍ ചേരുന്നത്.ആര്യന്മാരാണ്‌ ലോകത്ത് ഏറ്റവും മികച്ചതെന്നു വിശ്വസിച്ച മറ്റു നാസികളെ പോലെ മേന്ഗേളും അത് തന്നെ വിശ്വസിച്ചു.
1941ല്‍ യഹൂദരെ ഒന്നടങ്കം കൊലചെയ്യാന്‍ ഹിറ്റ്ലര്‍ തീരുമാനിക്കുന്ന കാലത്ത് മേന്ഗേല്‍ ഒസ്വിച്ച് ക്യാമ്പിലായിരുന്നു....തീവണ്ടികള്‍ വഴി ജര്‍മനി അധിനിവേശ യൂറോപ്പിലെ പലയിടങ്ങളില്‍ നിന്നായി എത്തിച്ചു കൊണ്ടിരുന്ന യാഹൂദരെ ഒന്നടങ്കം കൊണ്സന്ട്രേശന്‍ ക്യാമ്പിലേക്ക് പറഞ്ഞയക്കാനുള്ള ദൌത്യം മേന്ഗേല്‍ അടങ്ങിയ ഒരുകൂട്ടം ഡോക്ടര്‍മാര്‍ക്കായിരുന്നു...തീവണ്ടിയിലെത്തുന്ന മുഴുവന്‍ കുഞ്ഞുങ്ങളെയും, ഗര്‍ഭിണികളായ സ്ത്രീകളെയും വൃദ്ധന്മാരെയും തിരഞ്ഞുപിടിച്ച് ഗ്യാസ് ചെമ്പരിലെക്ക് അയക്കണമായിരുന്നു.. കൂട്ടത്തില്‍ ജോലി ചെയ്യാന്‍ കഴിയാത്ത വികലാംഗരെയും രോഗികളെയും...
പല ഡോക്ടര്‍മാരും ഇതിനെ അത്യധികം വേദനയോടെ നോക്കികണ്ടാപ്പോള്‍ മേന്ഗേല്‍ മാത്രം യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ ഒരു മൂളിപ്പാട്ടും പാടി ഈ കര്‍ത്തവ്യം നടത്തി..
പല രോഗങ്ങളും ക്യാമ്പില്‍ പടര്‍ന്നു പിടിച്ച കാലത്ത് അവയെ നിര്‍മാര്‍ജനം ചെയ്യാനുള്ള മാര്‍ഗമായി മേന്ഗേല്‍ അവലംഭിച്ചത് കൂട്ടത്തോടെ മനുഷ്യരെ ഗ്യാസ് ചെമ്പരിലെക്ക് അയക്കുക എന്നുള്ളതായിരുന്നു..കൂട്ടത്തില്‍  പടര്‍ന്നു പിടിക്കുന്ന ഈ രോഗങ്ങളുടെ പഠനത്തിനായി കുഞ്ഞുങ്ങള്‍ക്ക് മരണപ്പെട്ട രോഗികളുടെ സ്രവങ്ങള്‍ കുത്തിവച്ച് പരിശോടിച്ച്ചും, അവരെ കൊന്ന് അവരുടെ ശരീരാവയവങ്ങള്‍ പരിശോദനയ്ക്ക് എടുക്കലും മറ്റുമായിരുന്നു മേന്ഗേലിന്റെ ശൈലി...
മേന്ഗേലിന് മറ്റൊരു ഉദ്ദേശവും കൂടി ഉണ്ടായിരുന്നു..വെറുമൊരു ഡോക്ടര്‍ മാത്രമായിരുന്നില്ല മേന്ഗേല്‍, അയാള്‍ ഒരു ഗവേഷകന്‍ കൂടിയായിരുന്നു... പക്ഷെ ഗവേഷണങ്ങള്‍ ഏറെയും നടത്തിയിരുന്നത് ക്യാമ്പിലെ അന്തേവാസികളില്‍ ആയിരുന്നു എന്ന് മാത്രം.. തനിക്കു പറ്റിയ മനുഷ്യരെ പരീക്ഷണങ്ങള്‍ക്കായി മാറ്റി നിര്‍ത്താന്‍ കൂടി മേന്ഗേല്‍ ശ്രമിച്ചു..
മേന്ഗെലിന്റെ പ്രധാന ഗവേഷണ വിഷയം ഇരട്ടകളില്‍ ആയിരുന്നു... അതുകൊണ്ട് തന്നെ ക്യാമ്പിലെ ഇരട്ടകലെയെല്ലാം അയാള്‍ ആദ്യം പരീക്ഷണ വിധേയമാക്കി...
ഇരട്ടകളില്‍ ഒന്നിന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടാല്‍ അടുത്തതിനു നഷ്ടപ്പെടുമോ??
ഒന്നിന് ഒരു പ്രത്യേക ഭാഗത്ത് വേദനയുണ്ടായാല്‍ കൂടെയുല്ലതിനും അവിടെ വേദനിക്കുമോ..?? അങ്ങനെ ഒരുപാട് മണ്ടന്‍ വിഷയങ്ങളില്‍  മേങ്ങേല്‍ ഗവേഷണം ചെയ്തു...കാഴ്ച്ച നഷ്ടപ്പെടുത്തിയുള്ള പരീക്ഷണങ്ങളില്‍ കണ്ണുകള്‍ കുത്തി പൊട്ടിക്കുകയായിരുന്നു മേങ്ങേല്‍ ചെയ്ത ആദ്യ പടി... ഇങ്ങനെ അയാള്‍ നടത്തിയ പരീക്ഷണങ്ങളെല്ലാം അവസാനം കുഞ്ഞുങ്ങളുടെയെല്ലാം മരണത്തില്‍ കലാശിച്ചു..
ഒരിക്കല്‍ മേങ്ങേല്‍ തന്റെ പരീക്ഷണം നടത്തിയത് സയാമീസ് ഇരട്ടകളെ ഉണ്ടാക്കാനായിരുന്നു.. അതിയാനായി ക്യാമ്പില്‍ ജനിച്ച് രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുടെ പുറം ഭാഗം അയാള്‍ പച്ചയ്ക്ക് തയ്ച്ചു പിടിപ്പിച്ചു...തയ്ച്ചു പിടിപ്പിച്ച ഭാഗം പഴുത്തളിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ആ കുഞ്ഞുങ്ങള്‍ മരണമടഞ്ഞത്...
ക്യാമ്പില്‍ ടൈഫസ് പടര്‍ന്നു പിടിച്ച കാലത്ത് 600സ്ത്രീകളെ ഒന്നടങ്കം ഗ്യാസ് ചെമ്പരിലെക്ക് അയക്കാനായിരുന്നു മേന്ഗേല്‍ ആജ്ഞപിച്ചത്..
തികച്ചും സാഡിസ്റ്റ് ആയ ഒരു ഡോക്ടര്‍ ആയിരുന്നു മേന്ഗേല്‍... നാസികളില്‍ അങ്ങനെ ആയല്ലേ തീരൂ...

കാലം നല്ലവരെ മാത്രമല്ല ലോകത്തിനു സമ്മാനിച്ചിട്ടുള്ളത്...എല്ലാ രംഗത്തും ഇത്തരത്തിലുള്ളവരുണ്ടായിട്ടുണ്ട്...ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്...... കാലം മറക്കാനാഗ്രഹിക്കുന്ന ക്രൂരതകളുടെ ഓര്‍മ്മപെടുത്തല്‍...




ജീവന്‍റെ വൃക്ഷം- ജാക്വെസ് കാര്‍ട്ടിയറും വിറ്റാമിന്‍ സി യും


പുതിയ തീരങ്ങളും ഭൂഖണ്ഡങ്ങളും അതിര്‍ത്തികളും കണ്ടുപിടിച്ച് മുന്നേറുന്നത് അക്കാലത്ത് മറ്റേതു നാവികനെയും പോലെ ജാക്വെസ് കാര്‍ട്ടിയറുടെയും സ്വപ്നമായിരുന്നു..
1534-ല്‍ തന്റെ ആദ്യ നാവിക പര്യടനത്തില്‍ ലോകത്തിന്‍റെ പുതിയ ഒരു ഭാഗം, ഈ ഭൂമിയിലെ മറ്റൊരിടം  കണ്ടെത്തി എന്നതിന്റെ തെളിവിനായി, താന്‍ കണ്ടെത്തിയ പുതിയ ഭൂമികയില്‍ നിന്നും രണ്ട് മനുഷ്യരെയും തന്റെ ജന്മ നാടായ ഫ്രാന്‍സിലേക്ക് ജാക്വെസ് കാര്‍ട്ടിയര്‍ തട്ടിക്കൊണ്ട് പോന്നു. ഡോം അഗയ(Dom agaya), ടായ്ഗ്നോഅഗ്നി(Taignoagny) എന്നിങ്ങനെ ആയിരുന്നു അവരുടെ പേരുകള്‍..
2 വര്‍ഷത്തോളം നീണ്ട കാര്‍ട്ടിയറുടെ യാത്രയില്‍ ഭക്ഷണത്തിന്‍റെ ലഭ്യത ക്കുറവും അസുഖങ്ങളും അവരെ അലട്ടിക്കൊണ്ടിരുന്നു.... കൂട്ടത്തില്‍ തന്റെ നാവികരില്‍ ഭൂരിഭാഗത്തിനും പിടിപെട്ട അപൂര്‍വ്വ അസുഖമായിരുന്നു കാര്‍ട്ടിയറെ ഏറ്റവും വേട്ടയാടിയത്.. മോണകളത്രയും ദ്രവിച്ച് രക്തം വാര്‍ന്നു കൊണ്ടിരിക്കുന്ന തന്‍റെ സഹാനാവികരെ കാര്‍ട്ടിയര്‍ സഹതാപത്തോടെ നോക്കി....കപ്പല്‍ സ്റ്ടക്കൊനയില്‍  നങ്കൂരമിട്ടു.... ഇക്കണക്കിനു പോവുകയാണെങ്കില്‍ പുതിയ ഭൂമികയെ തനിക്ക് തന്‍റെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്താന്‍ ആവില്ലെനും കാര്‍ട്ടിയര്‍ ഒരു വേള സംശയിച്ചു...
മരണത്തെ മുഖാമുഖം കണ്ട് വെറും ഒരു മനുഷ്യന്‍ മാത്രമാണ് താന്‍ എന്ന് ഒരു വേള അയാള്‍ സംഭ്രമിച്ച നേരമാണ് താന്‍ തട്ടി കൊണ്ടുവന്ന പ്രാദേശികനായ ഡോം അഗയ “അന്നെടാ” (Anneda) എന്നറിയപ്പെടുന്ന   വൃക്ഷത്തില്‍ നിന്നും ഒരു അദ്ഭുത മരുന്ന് ഉണ്ടാക്കി നാവികര്‍ക്ക് പരീക്ഷിക്കാന്‍ നല്‍കിയത്... ആദ്യം തങ്ങളെ വിഷം നല്‍കാനാണോ അവന്റെ ശ്രമം എന്ന് നാവികര്‍ സംശയിച്ചെങ്കിലും പിന്നീട് അവര്‍ ആ മരുന്ന് സ്വീകരിച്ചു... ആഴ്ച്ച്ചകല്‍ക്കകം രോഗം സുഘപ്പെടുകയും ചെയ്തു.... Anneda എന്ന് പേരുള്ള ആ വൃക്ഷം ഏതായിരുന്നു  എന്ന് ഇന്നും നമുക്ക് അറിയില്ല(Seemed to be Eastern White Cidar)...പക്ഷെ നാവികരെബാധിച്ച ആ രോഗം നമുക്കിന്നറിയാം ..
രോഗത്തിന്റെ പേര് സ്കര്‍വി (Scurvy)
Vitamin C യുടെ കുറവ് കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്... ഡോം അഗയ അന്ന് നാവികര്‍ക്ക് നല്‍കിയ മരുന്നും vitamin c കൂടിയ ഏതെങ്കിലും വൃക്ഷത്തിന്റെതാകണം..
ലക്ഷണങ്ങള്‍: ക്ഷീണം, തൊലിയില്‍ നിന്നും രക്തം വമിക്കുക, മുറിവുണങ്ങാന്‍ താമസം, മോണകളില്‍ നിന്നും രക്ത സ്രാവം

1500 മുതല്‍ 1800 വരെ ഏകദേശം 2 ദശലക്ഷം നാവികരെ ഈ രോഗം കൊന്നൊടുക്കിയിട്ടുണ്ട്. കാരണം എന്തെന്ന് തിട്ടമില്ലാതിരുന്ന ഈ രോഗത്തെ കുറിച്ച് ആധികാരികമായി പറഞ്ഞത് 1747ല്‍ ജെയിംസ്‌ ലിണ്ട് ആയിരുന്നു. നാരങ്ങാ നീര് രോഗ ശമനത്തിനായി ഉപയോഗിക്കാം എന്ന് അദ്ദേഹം ആദ്യമായി തെളിയിച്ചു...