ഫ്രെടരിച്ച് ഡി ല മോട്ടേ എഴുതിയ ഫ്രഞ്ച് നാടോടി കഥകളിലെ കഥാപാത്രമാണ് ഓണ്‍ടൈന്‍ എന്നാ മത്സ്യ കന്യക. അതിസുന്ദരിയായ ഓണ്‍ടൈന്‍ ഒരിക്കല്‍ ഒരു യുവാവിനെ ഇഷ്ടപ്പെടാന്‍ ഇടയായി...പലെമോന്‍ എന്നായിരുന്നു അയാളുടെ പേര്..എന്നും തന്റെ സ്ഥിര സവാരികളില്‍ തന്നെ നോക്കി മന്ദഹസ്സിക്കുന്ന പലെമോനെ ഓണ്‍ടൈന്‍ ഒരുപാട് ഇഷ്ടപ്പെട്ടു..അവളുടെ സൗന്ദര്യത്തില്‍ പലെമോനും ആകൃഷ്ടനായി... പതിയെ അവര്‍ പ്രണയിച്ചു തുടങ്ങി..താനുമായി വിവാഹമുറപ്പിച്ചിരുന്ന ബര്‍ത്ത എന്ന യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പലെമോന്‍ ഓണ്‍ടൈനെ താനുമായുള്ള വിവാഹത്തിനു നിര്‍ബന്ധിക്കുകയും സമ്മതിപ്പിക്കുകയും ചെയ്തു..
വിവാഹ സമയത്ത് പലെമോന്‍ ആണയിട്ടു..."എന്‍റെ ഓരോ ജീവ ശ്വാസവും നിന്നോടുള്ള എന്റെ പ്രണയത്തിന്‍റെ ,വിശ്വാസത്തിന്‍റെ പ്രതിജ്ഞയായിരിക്കും..!"
വിവാഹ സമയത്ത് പലെമോന്‍ ആണയിട്ടു..."എന്‍റെ ഓരോ ജീവ ശ്വാസവും നിന്നോടുള്ള എന്റെ പ്രണയത്തിന്‍റെ ,വിശ്വാസത്തിന്‍റെ പ്രതിജ്ഞയായിരിക്കും..!"
വിവാഹം കഴിഞ്ഞു ഒരു വര്‍ഷത്തിനകം അവര്‍ക്കൊരു കുഞ്ഞു ജനിച്ചു..അന്നേരം തൊട്ടു അവളുടെ സൗന്ദര്യം പതിയെ മങ്ങാന്‍ തുടങ്ങി..
അനശ്വരയായ ഏതൊരു മത്സ്യ കന്യകയും ഒരിക്കല്‍ ഒരു മനുഷ്യനെ വിവാഹം കഴിക്കുകയോ കുഞ്ഞുങ്ങലുണ്ടാവുകയോ ചെയ്‌താല്‍ അവള്‍ നശ്വരയാവും ..ഏതൊരു മനുഷ്യസ്ത്രീയെയും പോലെ കാലം അവളുടെ തൊലിയിലും ചുളിവുകള്‍ വീഴ്ത്തും കറുത്ത മുടിയിഴകള്‍ പതിയെ നരയുടെ വെള്ള പുത്യ്ക്കും...
യൌവനത്തിന്‍റെ ചുരുച്ചുരുക്കും സൗന്ദര്യവും ഓണ്‍ടൈന് നഷ്ടപ്പെട്ടു തുടങ്ങി....അന്നേരം തന്‍റെ കണ്ണുകള്‍ക്ക് ആനന്ദമായിരുന്ന ആ പഴയ ഓണ്‍ടൈനെ പലെമോന്റെ കണ്ണുകള്‍ തിരഞ്ഞുകൊണ്ടെയിരുന്നു...
ഒരിക്കല്‍ ഒരു പകല്‍ പുറത്തിറങ്ങി തോട്ടത്തിലൂടെ നടക്കും നേരം തനിക്കു പരിചിതമായ പലെമോന്റെ ആ കൂര്‍ക്കം വലി ഓണ്‍ടൈന്‍ കേട്ടു...കുതിരാലയത്തിനുള്ളിലാ ണ് ആ കൂര്‍ക്കം വലി മുഴങ്ങി കൊണ്ടിരുന്നത്...അവിടേക്ക് ഓണ്‍ടൈന്‍ കടന്നു ചെല്ലുമ്പോള്‍ കണ്ട കാഴ്ച്ച അവളുടെ ഹൃദയത്തെ ഉലച്ചു..തന്റെ പ്രിയ ഭര്‍ത്താവ് അതാ അയാളുടെ പഴയ പ്രതിശ്രുത വധുവാകേണ്ടിയിരുന്ന ബെര്‍ത്തയോടോത്തു ശയിക്കുന്നു... താന്‍ തന്‍റെ അമരത്വം നഷ്ടപ്പെടുത്തിയത് ഈ വൃത്തികെട്ടവന് വേണ്ടിയായിരുന്നോ എന്ന് ഒരു വേള ഓണ്‍ടൈന്‍ ആലോചിച്ചു..അവള്‍ കോപാകുലയായി..
അവള്‍ ശപിച്ചു..
"നീ നിന്റെ ഓരോ ജീവശ്വാസവും എന്‍റെ പ്രണയവും വിശ്വാസവുമായി പ്രതിജ്ഞ എടുത്തു...എപ്പോള്‍ നീ ഉണര്‍ന്നിരിക്കുന്നുവോ അപ്പോള്‍ മാത്രം നീ ശ്വസിക്കുക.. ഉറക്കത്തിലേക്ക് നീ കൂപ്പുകുത്തുംപോള്‍ നിന്റെ ശ്വാസം പോലും നിന്നെ കൈവിടും.."
പലെമോന്‍ പിന്നീടു ഉറങ്ങിയിട്ടില്ല...
ഉറങ്ങുമ്പോള്‍ അയാള്‍ ശ്വസിക്കാന്‍ മറക്കുകയും...ഉണരുകയും ചെയ്യും..
അവള്‍ ശപിച്ചു..
"നീ നിന്റെ ഓരോ ജീവശ്വാസവും എന്‍റെ പ്രണയവും വിശ്വാസവുമായി പ്രതിജ്ഞ എടുത്തു...എപ്പോള്‍ നീ ഉണര്‍ന്നിരിക്കുന്നുവോ അപ്പോള്‍ മാത്രം നീ ശ്വസിക്കുക.. ഉറക്കത്തിലേക്ക് നീ കൂപ്പുകുത്തുംപോള്‍ നിന്റെ ശ്വാസം പോലും നിന്നെ കൈവിടും.."
പലെമോന്‍ പിന്നീടു ഉറങ്ങിയിട്ടില്ല...
ഉറങ്ങുമ്പോള്‍ അയാള്‍ ശ്വസിക്കാന്‍ മറക്കുകയും...ഉണരുകയും ചെയ്യും..
ഇത് ഒരു കെട്ടുകഥയോ മിത്തോ ആകാം...
പക്ഷെ ആധുനിക വൈദ്യ ശാസ്ത്രത്തില്‍ ഇത് പോലെ ഒരു രോഗമുണ്ട്.. central hypoventilation syndrome (CHS) എന്ന് ഇത് അറിയപ്പെടുന്നു..ondine's curse എന്ന ചെല്ലപ്പെരുമുണ്ട്...പരിച്ചരി ച്ചില്ലെങ്കില്‍ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗം..2008 വരെ അറിയപ്പെടുന്ന 1000 കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ..
ജനിതകമായാണ് ഈ രോഗം കണ്ടുവരുന്നത്..അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ വാഹനാപകടത്തിനു ശേഷമോ, stroke ന് ശേഷമോ ഇത് കണ്ടുവരാറുണ്ട്..
ഈ കഥയുമായി ബന്ധപെട്ടു ഒരുപാട് നാടകങ്ങളും ഓപറ കളും ഉണ്ടായിട്ടുണ്ട്...ഈ രോഗം ബാധിച്ച ഒരു കുഞ്ഞിന്റെ ജീവിതത്തെ ചുറ്റി പറ്റിയാണ് 2013ലെ ഓസ്കാര്‍ നോമിനേഷന്‍ നേടിയ ഡോക്കുമെന്റാരി "our curse" എടുത്തിട്ടുള്ളത്..
0 comments:
Post a Comment